Saturday, November 1, 2008

അണിയറ വിളക്കിന്റെ ശബളിമയില്‍ ദീപ്തമായ ഒരു സന്ധ്യ ..കഥകളി കലാകാരന്‍മാര്‍ മുഖത്ത് വര്‍ണം ചാലിക്കുന്നു ...ഒത്ത നടുവില്‍ ചുട്ടിക്ക് കിടക്കുന്നു അതുല്യമായ ഒരു കല പാരമ്പര്യത്തിന്റെ പ്രശോഭിത
ഭാവ ദീപ്തി ... വളരെ സൂക്ഷ്മമായി കത്തി ചുട്ടി ഇടുകയാണ് കലാകാരന്‍ ... ആ മുഖത്ത് വിരിയാന്‍ പോകുന്ന ഭാവ വൈചിത്ര്യങ്ങള്‍ അറിവുള്ളതിനാല്‍ സശ്രദ്ധം ആണ് ചുട്ടി പൂര്‍ത്തികരിക്കപെട്ടത് .
"ചുട്ടി എഴുനേല്‍കുകയായി " കത്തി ച്ചുട്ടിയുടെ മാസ്മരിക ഭംഗി ദര്‍ശിക്കാന്‍ അനിയരയിലെക്ക് ഓടിയെത്തുന്നു കഥകളി പ്രേമികള്‍ ....

ഉടുത്തു കെട്ടും കഴിഞ്ഞു ...ഭക്തിയോടെ കിരീടം വെച്ചു മുറുക്കി വേഷം അങ്ങനെ അണിയറയില്‍ നിറഞ്ഞ പ്പോള്‍ കാണികള്‍ ഒരേസ്വരത്തില്‍ പറഞ്ഞു "ഇതു തോട്ടം തന്നെ "

അല്പം നടക്കണം അരങ്ങിലേക്ക് ..അണിയറ വിളക്ക് തൊഴുത് അരങ്ങിലേക്ക് ...വേദി ഉണര്‍ന്നു...
തോട്ടം ആണ് അരങ്ങില്‍ ....ശ്ലോകം കഴിഞ്ഞ ഉടന്‍ തോട്ടത്തിന്റെ അതി ഗംഭീരമായ അലര്‍ച്ച ..കാണികള്‍ക്ക്‌ ഹരമായി ...രാവണന്‍ അരങ്ങില്‍ ...

രാകാദി നാഥ രുചി യുടെ വിസ്തരിച്ചുള്ള ആട്ടം ...തുടര്‍ന്ന് പരഭ്രിത മൊഴിയുടെ പൂര്‍ണത ആര്‍ന്ന അഭിനയം ..അതെ ..ദശമുഖ രാവണന്‍ അരങ്ങു നിറയുകയാണ്

No comments: