Sunday, November 23, 2008

സ്വാമീ ശരണം
അയ്യന്‍ ശരണം
ശരണം ശരണം ശബരീശ
കലിയുഗ വരദാ
കനിവിന്‍ പൊരുളെ
ശരണം ശരണം അയ്യപ്പാ

മണ്ഡല കാലം
ശരണം വിളിയാല്‍
മുഖരിതം ആകുന്നു
ഇരുമുടി ഏന്തി
ദിനരാത്രങ്ങള്‍
തിരുനട പൂകുന്നു ...
കര്‍പൂരാഴിയില്‍
പരി താപങ്ങള്‍
കൈ വിട്ടൊഴിയുന്നു ....
പടിപതിനെട്ടും
കയറാന്‍ എന്നുടെ
മനസു കൊതിക്കുന്നു ....
(സ്വാമീ ശരണം ...)
ശങ്കരന്‍ നമ്പൂതിരി ടി .എസ്
ചന്ദ്ര ലഗ്നം ,രണ്ട് ,പന്ത്രണ്ട് എന്നിവിടങ്ങളില്‍ ഏഴര ശനിയും ,ചന്ദ്ര ലഗ്നം ,നാലു ,പത്തു ഇവിടങ്ങളില്‍ കണ്ടക ശനിയും ഭവിക്കുന്നു. ഉത്തമ പരിഹാരം അയ്യപ്പന് നീരാജനം
ശ്രീ ശബരീശ പാര്‍വണം !!!

Saturday, November 1, 2008

അണിയറ വിളക്കിന്റെ ശബളിമയില്‍ ദീപ്തമായ ഒരു സന്ധ്യ ..കഥകളി കലാകാരന്‍മാര്‍ മുഖത്ത് വര്‍ണം ചാലിക്കുന്നു ...ഒത്ത നടുവില്‍ ചുട്ടിക്ക് കിടക്കുന്നു അതുല്യമായ ഒരു കല പാരമ്പര്യത്തിന്റെ പ്രശോഭിത
ഭാവ ദീപ്തി ... വളരെ സൂക്ഷ്മമായി കത്തി ചുട്ടി ഇടുകയാണ് കലാകാരന്‍ ... ആ മുഖത്ത് വിരിയാന്‍ പോകുന്ന ഭാവ വൈചിത്ര്യങ്ങള്‍ അറിവുള്ളതിനാല്‍ സശ്രദ്ധം ആണ് ചുട്ടി പൂര്‍ത്തികരിക്കപെട്ടത് .
"ചുട്ടി എഴുനേല്‍കുകയായി " കത്തി ച്ചുട്ടിയുടെ മാസ്മരിക ഭംഗി ദര്‍ശിക്കാന്‍ അനിയരയിലെക്ക് ഓടിയെത്തുന്നു കഥകളി പ്രേമികള്‍ ....

ഉടുത്തു കെട്ടും കഴിഞ്ഞു ...ഭക്തിയോടെ കിരീടം വെച്ചു മുറുക്കി വേഷം അങ്ങനെ അണിയറയില്‍ നിറഞ്ഞ പ്പോള്‍ കാണികള്‍ ഒരേസ്വരത്തില്‍ പറഞ്ഞു "ഇതു തോട്ടം തന്നെ "

അല്പം നടക്കണം അരങ്ങിലേക്ക് ..അണിയറ വിളക്ക് തൊഴുത് അരങ്ങിലേക്ക് ...വേദി ഉണര്‍ന്നു...
തോട്ടം ആണ് അരങ്ങില്‍ ....ശ്ലോകം കഴിഞ്ഞ ഉടന്‍ തോട്ടത്തിന്റെ അതി ഗംഭീരമായ അലര്‍ച്ച ..കാണികള്‍ക്ക്‌ ഹരമായി ...രാവണന്‍ അരങ്ങില്‍ ...

രാകാദി നാഥ രുചി യുടെ വിസ്തരിച്ചുള്ള ആട്ടം ...തുടര്‍ന്ന് പരഭ്രിത മൊഴിയുടെ പൂര്‍ണത ആര്‍ന്ന അഭിനയം ..അതെ ..ദശമുഖ രാവണന്‍ അരങ്ങു നിറയുകയാണ്