Thursday, February 5, 2009

ശ്രീ ലക്ഷ്മി ജ്യോതിഷാലയം സന്നിധി ഗ്രാമം കിഴക്കേ നട
ജനാര്‍ദ്ദന സ്വാമി ക്ഷേത്രം വര്‍ക്കല

mobile:9895086192


ജ്യോതിഷ പണ്ഡിതര്‍ :തോട്ടം ശങ്കരന്‍ നമ്പൂതിരിപ്പാട്

പ്രശ്നം ,മുഹൂര്‍ത്തം, പൊരുത്തം മാംഗല്യ തടസം , തൊഴില്‍ തടസം ,വിദ്യാ വിഘ്നം ,വിദേശ യാത്രാ വിഘ്നം ,ശത്രു ദോഷം ,കൈ വിഷ ദോഷം ,ആഭിചാര ദോഷം ,വാസ്തു ദോഷം ,ഭൂമി ദോഷം എന്നിവയ്ക്കുള്ള മാന്ത്രിക പരിഹാര കര്‍മങ്ങള്‍ യജുര്‍ വേദ പാരമ്പര്യ വിധി പ്രകാരം ചെയ്തു വരുന്നു .

അഷ്ട വര്‍ഗം-അംശകം സമ്പൂര്‍ണ്ണ ഫല വിവരണം എന്നിവയോട് കൂടിയ ജാതകം തയ്യാര്‍ ചെയ്യുന്നു


പേര് :.....................................

നക്ഷത്രം ................................

തീയതി .................................
..






Wednesday, January 7, 2009

ജയ ജയ കൈലസോദ്ദാരകാരിന്‍ ...

പ്രൌഢശോഭ നിറഞ്ഞ ഒരു സദസ് ആയിരുന്നു ആറാം തീയതിയിലെ ബാലി വിജയം കഥകളിയുടെ പ്രത്യേകത .ആസ്വാദന പരതയുടെ ഉത്തുംഗ തലങ്ങളില്‍ എത്തി നില്ക്കുന്ന പ്രേക്ഷകര്‍ .മ്യുസികല്‍ ജേര്‍ണലിസം ,തിയേറ്റര്‍ കോണ്‍സെപ്റ്റ് എന്നിവയില്‍ റിസേര്‍ച്ച് ചെയ്യുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകര്‍ ആയ കലാകാരന്മാരും അടങ്ങുന്ന ഇറ്റാലിയന്‍ സംഘം ഗൗരവ തരമായ ആസ്വാദനത്തിന്റെ വക്താക്കള്‍ ആയിരുന്നു . ബ്രിട്ടനിലെ ജോണ് &ഹിലാരി ബല്ലെറ്റ് എന്ന നൃത്ത ട്രൂപിന്റെ ഭാര വാഹികള്‍ ആയ ദമ്പതി കളും അവരുടെ മക്കളും ,കലാ കാരികളും ആയ ലോറ ലിഗ്ഗെറ്റ് ,ഏയ് ഡെല്‍ സ്പെന്ഗ്ലെര്‍ എന്നിവരും അരങ്ങിലും അണിയറയിലും സജീവമായി നില കൊണ്ടു .സ്വന്തം ട്രൂപ്പിന്റെ കലാ പ്രകടനം എന്ന രീതിയില്‍ അവര്‍ ഉത്സാഹത്തോടെ ഓടി നടന്നപ്പോള്‍ കല ദേശാ തിവര്‍ത്തി ആണ് എന്നതിന് നേര്‍സാക്ഷ്യം ആയി അത് .സഫലമായ ഒരു കഥകളി സായാഹ്നം .

Saturday, January 3, 2009

ന്യൂ ഇയര്‍ കഥകളി

ജന ഹൃദയങ്ങളെ ആഹ്ലാദ സാഗരത്തില്‍ അറാടിച്ചു കൊണ്ടു പുതു വര്‍ഷ പൊന്‍ കണി ആയി കഥകളി മഹോത്സവം അരങ്ങേറി .ഗ്ലോബല്‍ വേദിക് കഥകളി സെന്റെറിന്റെ പുതു വര്‍ഷ കലോപഹാരം .വിദേശീ ജനത കളി സ്ഥലത്തേക്ക് ഒഴുകി എത്തി .ഉച്ചയോടെ തന്നെ ഇരിപ്പിടങ്ങള്‍ ബുക്ക് ചെയ്തു അവര്‍ .കൊച്ചു കുട്ടികളും മുതിര്‍ന്നവരും എല്ലാം കഥകളി അമൃതം നുകരാന്‍ എത്തി .
ജന ഹൃദയങ്ങളെ സാക്ഷിയാക്കി രാവണന്റെ ചുട്ടി അണിയറയില്‍ പുരോഗമിച്ചു.

സന്ധ്യക്ക് ആറു മണി മുതല്‍ തോട്ടം കുടുംബത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന കഥകളിയുടെ നാള്‍ വഴികള്‍ എന്ന വീഡി യോ പ്രദര്‍ശനം ആരംഭിച്ചു . കവലയുര്‍ അനില്‍ എന്ന യുവ സുഹൃത്താണ് ഇതിന് ചുക്കാന്‍ പിടിച്ചത് .

ആറെ മുക്കാലോട് കൂടി അരങ്ങു കേളി തുടങ്ങി .പുറപ്പാടും മേളപ്പദവും കഴിഞ്ഞതോടെ ശങ്കര്‍ ബി.ഫാം കഥാ സന്ദര്‍ഭം വിശദീകരിച്ചു .തുടര്‍ന്ന് കഥ ആരംഭിച്ചു .കഥകളിയുടെ വീഡി യോ ചിത്രീകരണം ജര്‍മന്‍ കലാ ഗവേഷകരായ സാറാ ഹെന്സിഗേര്‍ ,ഫിയോനിസ അലഗ്രിട്ടി എന്നിവര്‍ നിര്‍വഹിച്ചു

Sunday, November 23, 2008

സ്വാമീ ശരണം
അയ്യന്‍ ശരണം
ശരണം ശരണം ശബരീശ
കലിയുഗ വരദാ
കനിവിന്‍ പൊരുളെ
ശരണം ശരണം അയ്യപ്പാ

മണ്ഡല കാലം
ശരണം വിളിയാല്‍
മുഖരിതം ആകുന്നു
ഇരുമുടി ഏന്തി
ദിനരാത്രങ്ങള്‍
തിരുനട പൂകുന്നു ...
കര്‍പൂരാഴിയില്‍
പരി താപങ്ങള്‍
കൈ വിട്ടൊഴിയുന്നു ....
പടിപതിനെട്ടും
കയറാന്‍ എന്നുടെ
മനസു കൊതിക്കുന്നു ....
(സ്വാമീ ശരണം ...)
ശങ്കരന്‍ നമ്പൂതിരി ടി .എസ്
ചന്ദ്ര ലഗ്നം ,രണ്ട് ,പന്ത്രണ്ട് എന്നിവിടങ്ങളില്‍ ഏഴര ശനിയും ,ചന്ദ്ര ലഗ്നം ,നാലു ,പത്തു ഇവിടങ്ങളില്‍ കണ്ടക ശനിയും ഭവിക്കുന്നു. ഉത്തമ പരിഹാരം അയ്യപ്പന് നീരാജനം
ശ്രീ ശബരീശ പാര്‍വണം !!!

Saturday, November 1, 2008

അണിയറ വിളക്കിന്റെ ശബളിമയില്‍ ദീപ്തമായ ഒരു സന്ധ്യ ..കഥകളി കലാകാരന്‍മാര്‍ മുഖത്ത് വര്‍ണം ചാലിക്കുന്നു ...ഒത്ത നടുവില്‍ ചുട്ടിക്ക് കിടക്കുന്നു അതുല്യമായ ഒരു കല പാരമ്പര്യത്തിന്റെ പ്രശോഭിത
ഭാവ ദീപ്തി ... വളരെ സൂക്ഷ്മമായി കത്തി ചുട്ടി ഇടുകയാണ് കലാകാരന്‍ ... ആ മുഖത്ത് വിരിയാന്‍ പോകുന്ന ഭാവ വൈചിത്ര്യങ്ങള്‍ അറിവുള്ളതിനാല്‍ സശ്രദ്ധം ആണ് ചുട്ടി പൂര്‍ത്തികരിക്കപെട്ടത് .
"ചുട്ടി എഴുനേല്‍കുകയായി " കത്തി ച്ചുട്ടിയുടെ മാസ്മരിക ഭംഗി ദര്‍ശിക്കാന്‍ അനിയരയിലെക്ക് ഓടിയെത്തുന്നു കഥകളി പ്രേമികള്‍ ....

ഉടുത്തു കെട്ടും കഴിഞ്ഞു ...ഭക്തിയോടെ കിരീടം വെച്ചു മുറുക്കി വേഷം അങ്ങനെ അണിയറയില്‍ നിറഞ്ഞ പ്പോള്‍ കാണികള്‍ ഒരേസ്വരത്തില്‍ പറഞ്ഞു "ഇതു തോട്ടം തന്നെ "

അല്പം നടക്കണം അരങ്ങിലേക്ക് ..അണിയറ വിളക്ക് തൊഴുത് അരങ്ങിലേക്ക് ...വേദി ഉണര്‍ന്നു...
തോട്ടം ആണ് അരങ്ങില്‍ ....ശ്ലോകം കഴിഞ്ഞ ഉടന്‍ തോട്ടത്തിന്റെ അതി ഗംഭീരമായ അലര്‍ച്ച ..കാണികള്‍ക്ക്‌ ഹരമായി ...രാവണന്‍ അരങ്ങില്‍ ...

രാകാദി നാഥ രുചി യുടെ വിസ്തരിച്ചുള്ള ആട്ടം ...തുടര്‍ന്ന് പരഭ്രിത മൊഴിയുടെ പൂര്‍ണത ആര്‍ന്ന അഭിനയം ..അതെ ..ദശമുഖ രാവണന്‍ അരങ്ങു നിറയുകയാണ്